UAE Rain അബുദാബി: യുഎഇയിൽ കനത്ത ചൂടിൽനിന്ന് ആശ്വാസമായി മഴയെത്തി. നബിദിനവും തിരുവോണവും ഒന്നിച്ചുവന്ന ഇന്നലെ (സെപ്തംബര്‍ അഞ്ച്) അൽഐനിലെ ഗഷാബ, അൽ ഫുആ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിച്ചു. കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട വീഡിയോയിൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതും വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം തെറിക്കുന്നതും കാണാം. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങൾ കാരണം റോഡുകളിൽ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy കഴിഞ്ഞ ദിവസം ദുബായിലും പലയിടത്തും ശക്തമായ മഴ ലഭിച്ചു. അൽ മക്തൂം എയർപോർട്ടിന് സമീപമുള്ള എമിറേറ്റ്സ് റോഡിൽ മഴയെ അവഗണിച്ചുകൊണ്ട് വാഹനങ്ങൾ പോകുന്നത് വീഡിയോയിൽ കാണാം. യുഎഇയിൽ ഉടനീളം കാലാവസ്ഥാ മാറ്റങ്ങൾ തുടരുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. അബുദാബിയിൽ ഈ വാരാന്ത്യത്തിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാൽ യാത്രക്കാർ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് എൻസിഎം നിർദേശിച്ചു.
Home
news
ഒന്നിച്ചെത്തിയ നബിദിനത്തിലും തിരുവോണത്തിലും മഴയുമെത്തി; യുഎഇയിലെ ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം