Yas Island Fire: യുഎഇയിലെ യാസ് ദ്വീപില്‍ തീപിടിത്തം

Yas Island Fire അബുദാബി: യുഎഇയിലെ യാസ് ദ്വീപിലെ ഒരു നിർമാണസ്ഥലത്ത് തീപിടിത്തം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ സിവിൽ ഡിഫൻസ് ടീമുകളുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണെന്ന് അബുദാബി പോലീസ് അറിയിച്ചു. എല്ലാ വിവരങ്ങളും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രമേ ലഭിക്കാവൂവെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പുറത്തുവന്ന വീഡിയോകളിലി‍ നിർമാണത്തിലിരിക്കുന്ന ഒരു ട്രാക്ക് പോലെ തോന്നിക്കുന്ന സ്ഥലത്ത് നിന്ന് വൻതോതിൽ പുക ഉയരുന്നത് കാണാം. അബുദാബി സിവിൽ ഡിഫൻസിൽ നിന്നുള്ള നിരവധി ഫയർ ട്രക്കുകൾ സ്ഥലത്തുണ്ടായിരുന്നു. അബുദാബി പോലീസ് പ്രദേശം വളഞ്ഞു. വാഹനമോടിക്കുന്നവർ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ മറ്റ് വഴികൾ ഉപയോഗിക്കണമെന്ന് അഭ്യർഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group