യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് പത്തോളം അധികസര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

അബുദാബി: യുഎഇയില്‍നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്‌സ്. ഡിസംബര്‍ 15 മുതല്‍ രാജസ്ഥാനിലെ ജയ്പൂരിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു. ഈ റൂട്ടില്‍ ആഴ്ചതോറും സര്‍വീസുകള്‍ വര്‍ധിപ്പിക്കും. ബുദാബിക്കും ജയ്പൂരിനും ഇടയ്ക്ക് 10 സര്‍വീസുകള്‍ ഉടന്‍തന്നെ ആരംഭിക്കും. നാല് മാസം മുമ്പാണ് ഈ റൂട്ടില്‍ ഇത്തിഹാദ് എയര്‍വേയ്‌സ് സര്‍വീസ് ആരംഭിച്ചത്. ഇതിനുപിന്നാലെ സര്‍വീസിന് ആവശ്യകത വര്‍ധിച്ചെന്നും ഇതോടെയാണ് പ്രതിവാര സര്‍വീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഇത്തിഹാദ് ചീഫ് റവന്യൂ ആന്‍ഡ് കൊമേഷ്യല്‍ ഓഫിസര്‍ എറിക് ഡേ പറഞ്ഞു. ഇതോടെ അബുദാബിയിലേക്കും ദുബായിലേക്കും ഇന്ത്യന്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എത്താനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group